പതിനൊന്നുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

അറസ്റ്റിലായ സൈമണ്‍.

എടക്കര- പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. നീലഗിരി ഉപ്പട്ടി നെല്ലിയാളം ദേശത്തെ ചേലക്കുന്ന് സൈമണ്‍ എന്ന ബേബിയെയാണ് (52) മലപ്പുറം ജില്ലയിലെ പോത്തുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്.  പോത്തുകല്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനത്തെിയതായിരുന്നു. പെണ്‍കുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനത്തെുന്ന പ്രതി, പിതാവ് പുറത്തുപോകുന്ന വേളയില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോത്തുകല്‍ എസ്.ഐ പി. മാത്യു, എ.എസ്.ഐ ജോസ്, സി.പി.ഒമാരായ സി.എ. മുജീബ്, സലീം, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.    

 

 

 

Latest News