പാലാരിവട്ടം മേല്‍പാലത്തിന്റെ തകര്‍ച്ച: വിജിലന്‍സ് മൊഴിയെടുക്കുന്നു

കൊച്ചി- കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്ത പാലാരിവട്ടം മേല്‍പാലം മൂന്നു വര്‍ഷംപോലും പൂര്‍ത്തിയാകുന്നതിനു മുമ്പ് തകര്‍ന്ന സംഭവം അന്വേഷിക്കുന്ന വിജിലന്‍സ് സംഘം, പാലം നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനിലെ (ആര്‍.ബി.ഡി.സി.കെ) ഉദ്യോഗസ്ഥരുടെ മൊഴിയാണ് വിജിലന്‍സ് ആദ്യം രേഖപ്പെടുത്തിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഡിജിഎം, ജനറല്‍ മാനേജരുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

 

Latest News