തിരുവനന്തപുരം- വീട് ജപ്തി ചെയ്യാനുള്ള നീക്കത്തിനിടെ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും മരിച്ചു. മാരായമുട്ടം മലയില്‍ക്കട സ്വദേശിയും ബിരുദ വിദ്യാര്‍ഥിനിയുമായ വൈഷ്ണവി(19) നേരത്തെ മരിച്ചിരുന്നു. പിന്നാലെ അമ്മ ലേഖ(40)യും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. ലേഖയ്ക്ക് 90% പൊള്ളലേറ്റിരുന്നു. നാളെ വീട് ജപ്തി ചെയ്യാനിരിക്കെയാണ് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തത്.
കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍നിന്ന് കുടുംബം വീട് വയ്ക്കുന്നതിന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നതായി ലേഖയുടെ ഭര്‍ത്താവ് പറയുന്നു. എട്ട് ലക്ഷം തിരികെ അടച്ചതായും നാല് ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിനു മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. പ്രദേശത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നെയ്യാറ്റിന്‍കര കാരക്കോണം റോഡ് നാട്ടുകാര്‍ ഉപരോധിച്ചു.






