ഗോഡ്‌സെയെ പിന്തുണച്ച  അലി അക്ബറിനെതിരെ  സോഷ്യല്‍മീഡിയ

കൊച്ചി: നാഥുറാം ഗോഡ്‌സെയെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവും സംവിധായകനുമായ അലി അക്ബര്‍ വിവാദത്തില്‍. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ആളെ പിന്തുണച്ച സംവിധായകനെതിരെ രൂക്ഷ വിമര്‍ശനമാണ്  സോഷ്യല്‍മീഡിയ ഉന്നയിക്കുന്നത്. ഈദി അമീനും, ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്‌സയെ കുറിച്ചു മിണ്ടിപ്പോവരുത് എന്നായിരുന്നു അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അലിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാണ് നിരവധി പേര്‍ പോസ്റ്റിനു താഴെ ആവശ്യപ്പെടുന്നത്.
സ്വന്തന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗാന്ധിജിയെ കൊന്ന ഗോഡ്‌സേ ആണെന്ന് കഴിഞ്ഞ ദിവസം നടന്‍ കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗോഡ്‌സെയെ പിന്തുണച്ച് അലി അക്ബര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 

Latest News