കേരളത്തില്‍ ജൂണ്‍ നാലിന് മണ്‍സൂണ്‍ മഴ എത്തും

ന്യൂദല്‍ഹി- മണ്‍സൂണ്‍ മഴ ജൂണ്‍ നാലിന് തെക്കന്‍ കേരള തീരത്തണയുമെന്നും കഴിഞ്ഞ വര്‍ഷത്തെ ശരാശരിയില്‍ താഴെയായിരിക്കും മഴയെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് പ്രവചിച്ചു. സാധാരണ ജൂണ്‍ ഒന്നിന് കേരളത്തിലെത്തുന്ന മഴ ജൂലൈ പകുതിയോടെ രാജ്യത്തൊട്ടാകെ വ്യാപിക്കാറാണ് പതിവ്. എന്നാല്‍ ഇത്തവ മൂന്നു ദിവസം വൈകിയാണ് എത്തുക. ദീര്‍ഘ കാല ശരാശരിയുടെ 93 ശതമാനം മഴ ഇത്തവണ ഇന്ത്യയില്‍ ലഭിക്കുമെന്നും സ്‌കൈമെറ്റ് പ്രവചിക്കുന്നു. രാജ്യത്ത് പെയ്യുന്ന വാര്‍ഷിക മഴയുടെ 70 ശതമാനവും മണ്‍സൂണ്‍ സീസണിലാണ് ലഭിക്കുന്നത്. കാര്‍ഷിക മേഖലയും പ്രധാനമായും ആശ്രയിക്കുന്നത് ഈ മണ്‍സൂണിനേയാണ്.
 

Latest News