തിരുവനന്തപുരം-ബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്തതിനെ തുടർന്ന് ജപ്തി ഭീഷണിയിലായ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു. തീ കൊളുത്തിയ മകൾ മരിച്ചു. അമ്മ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. നെയ്യാറ്റിൻകര സ്വദേശിനി ലേഖ, മകൾ വൈഷ്ണവി എന്നിവരാണ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ബിരുദവിദ്യാർഥിനിയായ മകൾ വൈഷ്ണവി (19) മരിച്ചു. നെയ്യാറ്റിൻകര കാനറ ബാങ്ക് ശാഖയിൽനിന്ന് അഞ്ചുലക്ഷം രൂപയാണ് ഇവർ പതിനഞ്ചുവർഷം മുമ്പ് ലോണെടുത്തിരുന്നത്. പലിശസഹിതം ഇത് ആറ് ലക്ഷത്തി എൺപതിനായിരം രൂപയായിരുന്നു. അതേസമയം, ജപ്തി നടപടികൾക്ക് സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.






