യുട്യൂബ് ഭീകരത തടയുമെന്ന് ഗൂഗിള്‍

യൂട്യൂബിലെ ഭീകരവാദ അനുകൂല വീഡിയോകള്‍ക്ക് എതിരെ ശക്തമായ നടപടികളുമായി ഗൂഗിള്‍. ഭീകരെ റിക്രൂട്ട് ചെയ്യുന്നതിനോ ഭീകരവാദം പ്രചരിപ്പിക്കുന്നതിനോ ആയി ഉപയോഗിക്കുന്ന വീഡിയോകള്‍ കണ്ടെത്തുന്നതിന് ഭീകര വിരുദ്ധ സംഘങ്ങളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുമെന്ന് ഗൂഗിള്‍ കമ്പനിയുടെ ബ്ലോഗിലൂടെ അറിയിച്ചു. 

തങ്ങളുടെ നയങ്ങളെ ലംഘിക്കാത്ത വീഡിയോ ആണെങ്കിലും അവ തീവ്ര മതപരമായ ഉള്ളടക്കം ഉള്ളതാണെങ്കില്‍ മുന്നറിയിപ്പ് നല്‍കും. യൂട്യൂബ് ഉപയോക്താക്കള്‍ക്ക് ശുപാര്‍ശ ചെയ്യുകയുമില്ല.  

തീവ്രവാദ വീഡിയോകള്‍ കണ്ടെത്തുന്നതിന് സാങ്കേതിക വിദ്യയെ കൂടുതലായി ഉപയോഗിക്കും. 

ഗൂഗിള്‍ നയങ്ങളെ ലംഘിക്കുന്ന വീഡിയോകള്‍ കണ്ടെത്തുന്നതിനും അവ യൂട്യൂബില്‍ നിന്ന് ഒഴിവാക്കുന്നതിനും വര്‍ഷങ്ങളായി ഞങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. എന്നാല്‍ ഇനിയുമേറെ ചെയ്യേണ്ടതുണ്ടെന്ന് ഗൂഗിള്‍ ജനറല്‍ കൗണ്‍സെല്‍ കെന്‍റ് വാക്കര്‍ പറയുന്നു. 

ഐ.എസില്‍ ചേരാന്‍ സാധ്യതയുള്ളവരെ തിരിച്ചറിയുകയും ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നല്‍കി അവരെ ഭീകര വിരുദ്ധ വീഡിയോകളിലേക്ക് ശ്രദ്ധ തിരിച്ചു വിടുകയും ചെയ്യും. ഇതിലൂടെ അവര്‍ക്ക് മനംമാറ്റമുണ്ടാകും. 

Latest News