സാം പിത്രോഡ രാജ്യത്തോട്  മാപ്പ് പറയണം-രാഹുല്‍ 

ന്യൂദല്‍ഹി-സാം പിത്രോഡയുടെ പരാമര്‍ശത്തെ തള്ളി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. 1984ലെ സിഖ് വിരുദ്ധ കലാപത്തെ സംബന്ധിച്ച സാം പിത്രോഡയുടെ പരാമര്‍ശത്തെയാണ് രാഹുല്‍ ഗാന്ധി തള്ളി പറഞ്ഞിരിക്കുന്നത്. പിത്രോഡയുടെ പരാമര്‍ശം തികച്ചും തെറ്റാണെന്നും ഇതിന്റെ പേരില്‍ അദ്ദേഹം രാജ്യത്തോടു മാപ്പു പറയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
1984നെ സംബന്ധിച്ച് സാം പിത്രോഡ പറഞ്ഞത് തികച്ചും തെറ്റ് തന്നെയാണ്. അദ്ദേഹം രാജ്യത്തോടു മാപ്പു പറയണം. അദ്ദേഹത്തോടു ഫോണില്‍ സംസാരിച്ചപ്പോള്‍ ഇക്കാര്യം പറഞ്ഞു. പരാമര്‍ശത്തില്‍ അദ്ദേഹം ലജ്ജിക്കണം. പരസ്യമായി മാപ്പു പറയണം, പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
നേരത്തെ, ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലും രാഹുല്‍ ഗാന്ധി പിത്രോഡയെ തള്ളിപ്പറഞ്ഞിരുന്നു.

Latest News