Sorry, you need to enable JavaScript to visit this website.

അഭിനന്ദന്‍ വര്‍ത്തമാന്‍  രാജസ്ഥാനിലെ വ്യോമതാവളത്തില്‍ 

ജയ്പുര്‍- വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ സേവനം ഇനി രാജസ്ഥാനിലെ സുരത്ഗഢ് വ്യോമതാവളത്തില്‍. ശനിയാഴ്ച വര്‍ത്തമാന്‍ ജോലിയില്‍ പ്രവേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അഭിനന്ദന്റെ തിരിച്ച് വരവിനെപ്പറ്റി വ്യോമസേന ഔദ്യോഗിക സ്ഥിതീകരണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. ഫെബ്രുവരി പതിനാലിലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലിനിടെയാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായത്. അഭിനന്ദന്‍ പറത്തിയ മിഗ് 21 വിമാനം പാക്കിസ്ഥാന്‍ വെടിവെച്ചിടുകയായിരുന്നു. തുടര്‍ന്ന് അറുപതു മണിക്കൂര്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ അഭിനന്ദനെ മാര്‍ച്ച് ഒന്നിന് വിട്ടയക്കുകയായിരുന്നു.

Latest News