ഓസ്‌ട്രേലിയന്‍ വിസിറ്റ് വിസക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം

മെല്‍ബണ്‍- ഓസ്‌ട്രേലിയയിലേക്കുള്ള സന്ദര്‍ശന വിസയ്ക്ക് ജൂലൈ ഒന്നു മുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കാനാണ് സന്ദര്‍ശന വിസ നടപടികളില്‍ ലഘൂകരിച്ചതെന്ന് കുടിയേറ്റകാര്യ മന്ത്രി അലെക്‌സ് ഹോകെ പറഞ്ഞു. ഓസ്‌ട്രേയില സന്ദര്‍ശനത്തിനായുള്ള ഇന്ത്യക്കാരുടെ അപേക്ഷയില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും മികച്ച ഒരു അവധിക്കാല ഇടമായി ഇന്ത്യക്കാര്‍ക്കിടയില്‍ ഓസ്‌ട്രേലിയ മാറിയിട്ടുണ്ടെന്നും ഔദ്യോഗിക പത്രകുറിപ്പില്‍ സര്‍ക്കാര്‍ പറയുന്നു. 

ഈ വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ മാത്രമായി 65,000 സന്ദര്‍ശന വിസകള്‍ ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. വിസ അപേക്ഷ രീതി ഓണ്‍ലൈന്‍ ആക്കുന്നതിലൂടെ സന്ദര്‍ശനത്തിലും ബിസിനസ് ആവശ്യങ്ങള്‍ക്കും ബന്ധുക്കളെ സന്ദര്‍ശിക്കാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിസ അപേക്ഷ നടപടികള്‍ വേഗത്തിലാകും. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായിരിക്കും. ഓണ്‍ലൈനായി തന്നെ പണമടക്കാനും അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനുമെല്ലാം കുടിയേറ്റ വകുപ്പിന്‍റെ ഇമിഅക്കൗണ്ട് പോര്‍ട്ടലിലൂടെ കഴിയും.

Latest News