വീട്ടുകാര്‍ വിറ്റ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി;  തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മീററ്റ്- ഉത്തര്‍ പ്രദേശില്‍ വീട്ടുകാര്‍ വില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയായ വിധവയായ യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 30ന് അടുത്ത് പ്രായമുളള വിധവയായ യുവതിക്കാണ് അതിക്രൂരമായ അനുഭവം. യുവതി 80 ശതമാനം പൊള്ളലേറ്റ് മരണത്തോട് മല്ലിട്ട് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സില്‍ കഴിയുകയാണ്. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. ഭര്‍ത്താവ് മരിച്ച് വിധവയായിത്തീര്‍ന്ന യുവതിയെ അച്ഛനും അമ്മായിയും ചേര്‍ന്ന് വില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനായിരം രൂപയ്ക്കാണ് യുവതിയെ വില്‍പ്പന നടത്തിയത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്നാണ് ആദ്യം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത്. പിന്നീട് ഇയാള്‍ പണം കടം വാങ്ങിയിരുന്ന നിരവധി പേരുടെ വീടുകളിലേക്ക് സഹായത്തിന് എന്ന പേരില്‍ യുവതിയെ പറഞ്ഞയക്കുകയും അവിടെ നിന്നെല്ലാം യുവതി പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുകയുമായിരുന്നു. യുവതി പരാതിയുമായി ഹാപൂര്‍ പോലീസ് സ്‌റ്റേഷനില്‍ പോയിരുന്നുവെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. 

.

Latest News