പെരിഞ്ഞനത്ത് റോഡപകടം; രണ്ടു കുട്ടികളടക്കം നാലു പേർ മരിച്ചു

തൃശൂർ- പെരിഞ്ഞനത്ത് കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ടു പിഞ്ചു കുട്ടികളടക്കം കുടുംബത്തിലെ നാലു പേർ മരിച്ചു. ആലുവ പള്ളിക്കര സ്വദേശി രാമകൃഷ്ണൻ(68), നിഷാ പ്രമോദ് (33), ദേവനന്ദ(മൂന്ന്), നിവേദിക(രണ്ട്) എന്നിവരാണ് മരിച്ചത്. പെരിഞ്ഞനം ദേശീയ പാതയിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.
 

Latest News