ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തി കൊന്ന ബ്രിട്ടീഷുകാരന് ജീവപര്യന്തം തടവ്

ലണ്ടന്‍- കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ വാഗ്വാദത്തിനിടെ ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ബ്രിട്ടീഷ് പൗരന്‍  ലോറന്‍സ് ബാന്‍ഡിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അടുക്കള കത്തി ഉപയോഗിച്ച് ലോറന്‍സ് ഭാര്യ ഏഞ്ചല മിത്തലിനെ തുരുതുരാ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമായി 59 കുത്തുകളേറ്റ ഏഞ്ചല സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. 47കാരനായ ലോറന്‍സിന് കുറഞ്ഞത് 16 വര്‍ഷവും എട്ടു മാസവും തടവു ശിക്ഷയനുഭവിക്കേണ്ടി വരും. വീട്ടിലെ കിടപ്പുമുറിയിലായിരുന്നു കൊലപാതകം. തുരുതുരെ കുത്തുന്നതിനിടെ ഒരു കത്തി മുറിഞ്ഞപ്പോള്‍ അടുക്കളയില്‍ പോയി മറ്റൊരു കത്തിയുമായി വന്ന് ആക്രമണം തുടര്‍ന്നെന്ന് ജഡ്ജി പറഞ്ഞു.
 

Latest News