കോഴിക്കോട്- തൃശൂര്‍ പൂരത്തെ കുറിച്ച് സമൂഹ മാധ്യമത്തില്‍ മോശം പോസ്റ്റിട്ട യുവാവിന് ജോലി പോയി. ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് പൂരപ്രേമികളുടെ രൂക്ഷ വിമര്‍ശം നേരിട്ട കെ.പി ഫഹദിനെയാണ് എ.എം മോട്ടോര്‍സ് പിരിച്ചുവിട്ടത്. കേരളത്തിലെ പ്രശസ്ത കാര്‍ ഡീലര്‍മാരായ എ.എം മോട്ടോര്‍സില്‍ ടീം ലീഡറായി ജോലി നോക്കുകയായിരുന്നു ഫഹദ്.
കമ്പനിയുടെ ചട്ടങ്ങള്‍ ലംഘിച്ച് സാമുദായിക വിഷയത്തില്‍ സോഷ്യല്‍ മീഡിയ ആക്ടീവിസം കാണിച്ച ഫഹദിനെ പിരിച്ചുവിടുന്നുവെന്നാണ് എ.എം മോട്ടോര്‍സ് ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ അറിയിച്ചത്. പിരിച്ചുവിടല്‍ തട്ടിപ്പാണെന്ന ആരോപണം വന്നതിനെ തുടര്‍ന്ന് അങ്ങനെ വ്യാജ ഗെയിം കളിേേക്കണ്ട കാര്യമില്ലെന്നും ഞായറാഴ്ചയായിട്ടും പിരിച്ചുവിടാന്‍ തീരുമാനമെടുത്തത് ഗൗരവം ഉള്‍ക്കൊണ്ടാണെന്നും കമ്പനി വിശദീകരിച്ചു.