Sorry, you need to enable JavaScript to visit this website.

വീട്ടു ജോലിക്കാരികളെ എയർപോർട്ടിൽ സ്വീകരിക്കാൻ നടപടികൾ ലഘൂകരിക്കും

റിയാദ്- വീട്ടുജോലിക്കാരികളെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം ലഘൂകരിക്കുന്നു. റീ എൻട്രി വിസയിൽ നാട്ടിൽനിന്ന് തിരിച്ചെത്തുന്ന വീട്ടു ജോലിക്കാരികളെ വിമാനത്താവളത്തിൽനിന്ന് സ്വീകരിക്കുന്നതിന്റെ ഉത്തരവാദിത്വം നേരിട്ട് തൊഴിൽ ഉടമക്ക് നൽകുന്നതിനാണ് തീരുമാനം. ഇതോടെ, നേരത്തെ ബുക്ക് ചെയ്ത വിമാന ടിക്കറ്റിൽ നാട്ടിൽനിന്ന് തിരിച്ചെത്തുന്ന വീട്ടു ജോലിക്കാരികളെ സ്‌പോൺസർക്ക് നേരിട്ട് സ്വീകരിക്കാൻ കഴിയും. 


പുതിയ പരിഷ്‌കാരം വരുന്ന ജൂലൈ 15 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. പിന്നീട് ക്രമാനുഗതമായി മറ്റു എയർപോർട്ടുകളിലും ഈ രീതി അവലംബിക്കും. 
നിലവിൽ റീ എൻട്രി വിസയിൽ നാട്ടിൽ പോയി തിരിച്ചെത്തുന്ന വേലക്കാരികളെ എയർപോർട്ടിൽ നിന്ന് സ്വീകരിക്കുന്നതിന് തൊഴിലുടമകൾക്ക് നിരവധി പ്രതിബന്ധങ്ങൾ നേരിടുന്നുണ്ട്. ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന വേലക്കാരികളെ ഗ്രൂപ്പുകളായി തിരിക്കുന്നതിന് ജവാസാത്ത് ഉദ്യോഗസ്ഥർ സ്വീകരിച്ച് പ്രത്യേകം ലോഞ്ചിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. പിന്നീടാണ് സ്‌പോൺസർക്ക് ഇവരെ സ്വീകരിക്കാൻ സാധിക്കുക. ഇതിനെല്ലാം മുന്നോടിയായി അബ്ഷിർ വഴി റീ എൻട്രി വിസ ഇഷ്യു ചെയ്യുകയും മടക്കയാത്രക്കുള്ള ടിക്കറ്റും സ്‌പോൺസർ എടുത്തിരിക്കുകയും വേണം.
 

Latest News