റോബര്‍ട്ട് വദ്രക്ക് പതാക മാറി; ഇന്ത്യക്ക് പകരം പരാഗ്വേ

ന്യൂദല്‍ഹി- മതേതര ഇന്ത്യയുടെ സുരക്ഷിത ഭാവിയെ കുറിച്ച് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര പോസ്റ്റ് ചെയ്ത സെല്‍ഫിയോടൊപ്പം ചേര്‍ത്തത് ഇന്ത്യന്‍ പതാകക്ക് പകരം പരാഗ്വേയുടെ പതാക.
അബദ്ധം നിരവധി പേര്‍ ചൂണ്ടിക്കാണിച്ചതിനു പിന്നാലെ ട്വീറ്റ് നീക്കം ചെയ്തു.
വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള സ്വന്തം ചിത്രത്തോടൊപ്പം റോബര്‍ട്ട് വദ്ര ചേര്‍ത്ത സന്ദേശത്തോട് ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. പതാക പരാഗ്വേയുടേതായിപ്പോയല്ലോ എന്നായിരുന്നു പലരുടേയും കമന്റ്.

http://malayalamnewsdaily.com/sites/default/files/2019/05/12/robert-vadra-selfie.png

 

Latest News