മോഡി വെറുപ്പ് പ്രചരിപ്പിച്ചു; സ്‌നേഹം വിജയിക്കും-രാഹുൽ 

ന്യൂദൽഹി- ഈ തെരഞ്ഞെടുപ്പിൽ വെറുപ്പുമാത്രമാണ് പ്രധാനമന്ത്രി മോഡി ഉപയോഗിച്ചതെന്നും വെറുപ്പിനെ സ്‌നേഹം തോൽപ്പിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനം തന്നെയാണ് എന്നും യജമാനൻ. ജനം എന്ത് വിധിച്ചാലും അത് അംഗീകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു രാഹുൽ. കടുത്ത മത്സരമാണ് രാജ്യത്ത് നടന്നതെന്നും തൊഴിലില്ലായ്മ, കർഷക ദുരിതം, നോട്ടുനിരോധനം, ജി.എസ്.ടി, റഫാൽ, അഴിമതി എന്നിവയെല്ലാം വിഷയമായെന്നും രാഹുൽ പറഞ്ഞു.
 

Latest News