സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരു മരണം

റിയാദ്- ഉംറ കഴിഞ്ഞുവരുന്നതിനിടെ മലയാളി കുടുംബം അപകടത്തില്‍ പെട്ട് മക്കളിലൊരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി അബ്ദുറസാഖിന്റെ മകള്‍ സനോബര്‍ (20)ആണ് മരിച്ചത്. ചെറിയ മകള്‍ തമന്നയെ ഗുരുതര പരിക്കുകളോടെ നസീമിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍  മുസാഹ് മിയയില്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. സനോബര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ദമാമിലെ ഒരു കമ്പനിയിലെ പ്രൊജക്ട് മാനേജറാണ് അബ്ദുറസാഖ്. കുടുംബം അടുത്തിടെ സന്ദര്‍ശക വിസയിലെത്തിയതായിരുന്നു.

 

Latest News