ഡെലിവറി ബോയി അയച്ച അശ്ലീല സന്ദേശങ്ങള്‍ പങ്കുവെച്ച് അമേരിക്കന്‍ യുവതി

വാഷിംഗ്ടണ്‍- ഭക്ഷണം കൊണ്ടുവന്ന ഡെലിവറി ബോയ് മൊബൈലിലേക്ക് അയച്ച അശ്ലീല സന്ദേശങ്ങള്‍ ട്വിറ്ററില്‍ പരസ്യപ്പെടുത്തി അമരിക്കന്‍ യുവതി. ശരീരത്തെ വര്‍ണിച്ചുകൊണ്ട് ലഭിച്ച സന്ദേശങ്ങള്‍ ജാണ്‍ ക്ലോഡ് എന്ന യുവതിയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
്‌സ്വന്തം വീട്ടില്‍ സുരക്ഷിതയല്ലെന്നാണ് തോന്നിയതെന്നും ഓര്‍ഡര്‍ ചെയ്തു വരുത്തിയ പിസ്സ കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ലെന്ന് ഫിലാഡെല്‍ഫിയ സ്വദേശിയായ യുവതി പറയുന്നു. ധാരാളം പേര്‍ ട്വിറ്ററില്‍ യുവതിയെ അനുകൂലിച്ച് രംഗത്തുവന്നു.

 

Latest News