എയര്‍പോര്‍ട്ടിലെ ആറാം നിലയില്‍നിന്ന് ചാടി യുവാവ് ജീവനൊടുക്കി

മുംബൈ- എയര്‍പോര്‍ട്ടിലെ ആറാം നിലയില്‍നിന്ന് ചടി 31 കാരന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി അക്ഷയ് രജ്‌വീര്‍ സരസ്വതാണ് മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന കുറിപ്പെഴുതി വെച്ച് മുംബൈ എയര്‍പോര്‍ട്ടില്‍ ആത്മഹത്യ ചെയ്തത്.
രണ്ടു ദിവസം മുമ്പ് ആരോടും പറയാതെ വീടുവിട്ടിറങ്ങിയ ഇയാള്‍ക്ക് രണ്ട് വര്‍ഷമായി മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതായി സഹര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രഘുനാഥ് കദം വെളിപ്പെടുത്തി.
വെള്ളിയാഴ്ച വീട്ടിലേക്ക് ഫോണ്‍ ചെയ്ത യുവാവ് താന്‍ മുംബൈ എയര്‍പോര്‍ട്ടിലുണ്ടെന്ന് അറിയിച്ചിരുന്നു. ബന്ധുക്കള്‍ ഉടന്‍ തന്നെ എയര്‍പോര്‍ട്ടിലെത്തി യുവാവിനെ കാണുകയും ചെയ്തു. ആറാം നിലയില്‍ കയറി താഴേക്ക് ചാടുന്നതിനു മുമ്പ് ഇയാള്‍ ബന്ധുക്കളോടൊപ്പം സമയം ചെലവഴിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ബാഗില്‍ സൂക്ഷിച്ച നിലയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
്‌

 

Latest News