ന്യൂദല്‍ഹി- വോട്ട് ചെയ്ത് പോളിംഗ് ശതമാനം റെക്കോര്‍ഡിലെത്തിക്കാന്‍ യുവജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം. ആറാംഘട്ട വോട്ടെടുപ്പ് ആംരഭിക്കുന്നതിനു മുമ്പാണ് യുവജനങ്ങളോട് പ്രത്യേകമായി പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന.
യുവജനങ്ങളുടെ വോട്ട് തെരഞ്ഞെടുപ്പിനെ സവിശേഷമാക്കുമെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മറ്റൊരു ഘട്ടം ഇന്ന് നടക്കുകയാമ്. ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലുള്ളവര്‍ വോട്ട് രേഖപ്പെടുത്തണം-മോഡി ട്വീറ്റ് ചെയ്തു.
ആറ് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശമായ ദല്‍ഹിയിലേയും 59 സീറ്റുകളിലേക്കാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ്.