വളാഞ്ചേരി പീഡനം: പെണ്‍കുട്ടിയെ സഹോദരീ ഭര്‍ത്താവും പീഡിപ്പിച്ചു

വളാഞ്ചേരി- നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഷംസുദ്ദീന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവിനെതിരെയും പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ഷംസുദ്ദീനെതിരെ നേരത്തെ പോക്‌സോ ചുമത്തിയിരുന്നു.
പീഡനത്തിനിരയായ പതിനാറുകാരിക്ക് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നിര്‍ഭയ ഹോമിലെ കൗണ്‍സിലര്‍മാരും ചേര്‍ന്ന് നടത്തിയ തുടര്‍ കൗണ്‍സിലിങ്ങിലാണ്, സഹോദരി ഭര്‍ത്താവിനെതിരെയും ആരോപണമുണ്ടായത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സഹോദരി ഭര്‍ത്താവില്‍നിന്ന് പീഡനശ്രമം ഉണ്ടായെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതനുസരിച്ചാണ് കേസന്വേഷണം നടത്തുന്ന വളാഞ്ചേരി പോലീസ് ഇയാള്‍ക്കെതിരെ പോക്‌സോ പകാരം കേസെടുത്തത്.
പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ പോക്‌സോ ചുമത്തിയ കൗണ്‍സിലര്‍ വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നുവെങ്കിലും പിടികൂടാനായിട്ടില്ല.

 

Latest News