അഫ്ഗാനില്‍ മാധ്യമ പ്രവര്‍ത്തകയെ വെടിവെച്ചു കൊന്നു

കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ പ്രശസ്ത ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകയായിരുന്ന മെന മംഗള്‍ കാബൂളില്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കാബൂളിലെ എട്ടാം ജില്ലയില്‍ ഈ മാസം 11-നാണ് അവര്‍ക്ക് വെടിയേറ്റതെന്ന് ആഭ്യന്തര മന്ത്രലായ വക്താവ് നസ്രത്ത് റായമി പറഞ്ഞു. മംഗള്‍ കാറിനു കാത്തുനില്‍ക്കവെ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേരാണ് നിറയൊഴിച്ചത്. ആകാശത്തേക്ക് വെടിവെച്ച് സമീപത്തെ മാര്‍ക്കറ്റിലുണ്ടായിരുന്നവരെ തുരത്തിയെ ശേഷമാണ് അക്രമികള്‍ മംഗളിനുനേരെ നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വിവിധ ചാനലുകളില്‍ അവതാരകയായിരുന്ന മെന മംഗള്‍ അഫ്ഗാന്‍ പാര്‍ലമെന്റിന്റെ സാംസ്‌കാരിക ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Latest News