പാക്കിസ്ഥാനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം

ഗ്വാദര്‍- പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. ഗ്വാദറിലെ പേള്‍ കോണ്‍ടിനെന്റല്‍ ഹോട്ടലില്‍ സായുധരായ മൂന്ന് പേര്‍ കയറിയെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ സേന വളഞ്ഞ ഹോട്ടല്‍ പരിസരത്തുനിന്ന് വെടിയൊച്ച മുഴങ്ങുന്നുണ്ട്. ഹോട്ടലിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബിസിനസുകാരും വിദേശ ടൂറിസ്റ്റുകളും താമസിക്കാറുള്ള ഹോട്ടലില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ചൈന കോടിക്കണക്കിനു ഡോളര്‍ നിക്ഷേപിക്കുന്ന വികസന പദ്ധതിയുടെ കേന്ദ്രമാണ് ഗ്വാദര്‍. പാക്കിസ്ഥാനില്‍ വികസനം എത്തിനോക്കാത്ത പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. തീവ്രവാദികളുടെ സ്വാധീന കേന്ദ്രം കൂടിയാണിത്.

 

Latest News