സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കി

നാഗ്പുര്‍- ബംഗളൂരുവില്‍നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം നാഗ്പുര്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കി. പുലര്‍ച്ചെ ഒന്നരയോടെയാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം നാഗുപുരില്‍ ഇറങ്ങിയത്. 152 യാത്രക്കാരുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 11.30നാണ് ബംഗളൂരുവില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്. 12.30 ഓടെ വിമാനം നാഗ്പുരിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇന്ധന ടാങ്ക് കവാടത്തിനായിരുന്നു പ്രശ്‌നമെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു. രാവിലെ അഞ്ചര വരെ വിമാനത്തിനകത്ത് തന്നെ ഇരുത്തിയെന്നും തുടര്‍ന്നാണ് പുറത്തിറക്കി ചായ നല്‍കിയതെന്നും യാത്രക്കാര്‍ പറഞ്ഞു. പിന്നീട് ജെറ്റ് എയര്‍വേയ്‌സ് വിമാനം  പകരം ഏര്‍പ്പെടുത്തിയാണ് യാത്രക്കാരെ ദല്‍ഹിയില്‍ എത്തിച്ചത്.

 

Latest News