Sorry, you need to enable JavaScript to visit this website.

പ്രധാന മന്ത്രിയാകാനില്ല, ബി.ജെപി  വീണ്ടും വരും- നിതിന്‍ ഗഡ്കരി

ന്യൂദല്‍ഹി- തനിക്ക് പ്രധാനമന്ത്രി പദത്തിനായി മോഹമില്ലെന്ന് തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഒരു കറുത്ത കുതിരയാവാന്‍ താനില്ല. പ്രധാനമന്ത്രി ആകണമെന്ന് തനിക്ക് ആഗ്രഹമില്ല ഒരു ദേശിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ മികച്ച പ്രകടനം ബിജെപി കാഴ്ചവയ്ക്കും. ലോക്‌സഭയിലേക്ക് ഉത്തര്‍പ്രദേശ് പരമാവധി എംപിമാരെ സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മോഡി വീണ്ടും പ്രധാനമന്ത്രിയാവുമെന്നുള്ള ആത്മവിശ്വാസമുണ്ട്. ബിജെപി ഭൂരിപക്ഷം നേടുമെന്നും മോഡിയുടെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News