Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

വിമാനത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന് ഒരുവര്‍ഷം ജയില്‍

ലണ്ടന്‍- ടൂറിസ്റ്റ് വിസയില്‍ ബ്രിട്ടനിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയെ ഉപദ്രവിച്ച ഇന്ത്യക്കാരന് 12 മാസം ജയില്‍ ശിക്ഷ. മുംബൈയില്‍നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള വിമാനത്തില്‍ ഈ വര്‍ഷം ആദ്യമാണ് കേസിനാസ്പദമായ സംഭവം. ജയില്‍ ശിക്ഷക്കുശേഷം ഹര്‍ദിപ് സിംഗി(36)നെ ഇന്ത്യയിലേക്ക് നാടുകടത്തും.  
യാത്രയില്‍ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ ഹര്‍ദീപ് അവരെ ശല്യപ്പെടുത്തുകയും അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് കേസ്. ഹര്‍ദീപുമായി സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് യുവതി അറിയിച്ചിട്ടും ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മറ്റു യാത്രക്കാര്‍ ഉറക്കമായെന്ന് ബോധ്യപ്പെട്ടതോടെ  ലൈംഗികാതിക്രമം നടത്തിയത്. യുവതി സീറ്റില്‍ നിന്ന് എഴൂന്നേറ്റ് മാറാന്‍ ശ്രമിച്ചുവെങ്കിലും ബലമായി പിടിച്ചിരുത്തി. ഒടുവില്‍ ഹര്‍ദീപിനെ തട്ടിമാറ്റിയ ശേഷം യുവതി എഴുന്നേറ്റ് ഓടുകയും അലാറം മുഴക്കുകയുമായിരുന്നു.

 

Latest News