എട്ട് ലക്ഷം രൂപ മോഷണം പോയെന്ന് ഉണ്ണിത്താന്റെ പരാതി; കോണ്‍ഗ്രസ് നേതാവിനെ സംശയം

കാസര്‍കോട്- തെരഞ്ഞെടുപ്പ് ഫണ്ടില്‍നിന്ന് എട്ട് ലക്ഷം രൂപ മോഷണം പോയതായി കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍കോട് മേല്‍പറമ്പിലെ വീട്ടില്‍നിന്ന് എട്ട് ലക്ഷം രൂപ മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതി മോഷണം നടന്ന വീട് സ്ഥിതി ചെയ്യുന്ന ചട്ടഞ്ചാല്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറി. കൊല്ലത്തു നിന്ന് വന്ന ഒരു കോണ്‍ഗ്രസ് നേതാവിനെ സംശയിക്കുന്നതായി ഉണ്ണിത്താന്‍ പരാതിയില്‍ പറയുന്നു.

 

Latest News