ആല്‍വാര്‍- അവരെ തൂക്കിക്കൊല്ലാന്‍ വിധിക്കണമെന്ന് രാജസ്ഥാനില്‍ ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി. പോലീസ് സൂപ്രണ്ടിനെ കാണാന്‍ ചെന്നപ്പോള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാന്‍ തയാറാകുന്നില്ലെന്ന് യുവതിയുടെ ഭര്‍ത്താവ്. ഏപ്രില്‍ 26 ന് ആല്‍വാറിലെ ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് ഇരുവരും മോചിതരിയാട്ടില്ല. പ്രതികള്‍ ഉയര്‍ന്ന ജാതിക്കാരായതുകൊണ്ട് പോലീസ് നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്നാണ് ഇരുവരും രോഷത്തോടെ പറയുന്നത്. ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുന്നത് നോക്കിനില്‍ക്കാന്‍ അവര്‍ തന്നോട് ആശ്യപ്പട്ടുവെന്നും മര്‍ദിച്ചുവെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
ബലാത്സംഗം ചെയ്ത അഞ്ചുപേരും വിഡിയോ പ്രചരിപ്പിച്ച ഒരാളും ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചതിനു പിന്നാലെ, നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ ആല്‍വാര്‍ എസ്.പിയേയും താനാഗാസിയിലെ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനേയും സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷമായ ബി.ജെ.പിയും ദളിത് ഗ്രൂപ്പുകളും വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലാണ്.
ഇത്രയും നടപടികള്‍ ഉണ്ടായെങ്കിലും ഏപ്രില്‍ 30ന് ആല്‍വാര്‍ എസ്.പി രാജീവ് പച്ചാറിന്റെ ഓഫീസിലെത്തിയപ്പോള്‍ ലഭിച്ച ഫോണില്‍ ലഭിച്ച ഭീഷണി സന്ദേശത്തെ കുറിച്ചാണ് ഭര്‍ത്താവിന് പറയാനുള്ളത്. പണം നല്‍കിയില്ലെങ്കില്‍ കൂട്ടബലാത്സംഗത്തിന്റെ വിഡിയോ പ്രചരിപ്പിക്കുമെന്നാണ് ഫോണ്‍ വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയത്. ഇക്കാര്യം എസ്.പിയോട് പറഞ്ഞപ്പോള്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതല്ലാതെ നടപടികളൊന്നുമുണ്ടായില്ലെന്ന് ടെക്‌നിക്കല്‍ ഡിപ്ലോമയുള്ള ഭര്‍ത്താവ് പറയുന്നു. 2016 ലായിരുന്നു ഇവരുടെ വിവാഹം.
ഗുര്‍ജാര്‍ സമുദായക്കാരായ അഞ്ച് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറയുന്നു. വിഡിയെ ചിത്രീകരിച്ചയാളെ പിന്നീട് കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിനുശേഷം സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ച ശേഷമാണ് പോലസ് പരാതി ഗൗരവത്തിലെടുത്തുന്നതെന്ന് ഭര്‍ത്താവ് പറയുന്നു.
ഷോപ്പിംഗിനിറങ്ങിയ ദമ്പതികളെ രണ്ട് ബെക്കുകളിലായി എത്തിയ സംഘം വഴിയില്‍ തടയുകയായിരുന്നു. വിജനമായ സ്ഥലത്ത് വെച്ചാണ് യുവതിയെ പ്രതികള്‍ ബലാത്സംഗം ചെയ്തത്. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു മൂന്ന് മണിക്കൂറുകള്‍ നീണ്ട പീഡനം.