എന്റെ മുദ്രാവാക്യം ജയ് ഹിന്ദ്, ജയ് ശ്രീറാമല്ല- മമതാ ബാനര്‍ജി

കൊല്‍ക്കത്ത- ജയ് ഹിന്ദാണ് തങ്ങളുടെ മുദ്രാവാക്യമെന്നും ജയ് ശ്രീറാം അല്ലെന്നും വിശദീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ബി.ജെ.പി ജയ് ശ്രീറാം വിളിച്ചോട്ടെ, ഞങ്ങള്‍ ജയ് ഹിന്ദും ജയ് ബംഗ്ലയുമാണ് വിളിക്കുക. ജയ് ഹിന്ദിലാണ് താനും തന്റെ പാര്‍ട്ടിയും വിശ്വസിക്കുന്നതെന്നും ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ മമത പറഞ്ഞു. ഹിന്ദു-മുസ്്‌ലിം രാഷ്ട്രീയം ഞങ്ങള്‍ ഒരിക്കലും കളിക്കില്ല. എല്ലാ മതവും എന്റെ മതമാണ്, എല്ലാ ജാതിയും എന്റെ ജാതിയാണ്- അവര്‍ പറഞ്ഞു.

 

Latest News