ചീഫ് ജസ്റ്റിസ്: യുവതിയ്ക്കും  ചിലത് പറയാനുണ്ട് 

ന്യൂദല്‍ഹി-സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ തുറന്നു പറയുകയാണ് പരാതിക്കാരിയായ യുവതി. ചീഫ് ജസ്റ്റിസിന് എതിരെ യുവതി നല്‍കിയ ലൈംഗിക ആരോപണം തെളിവില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിയോഗിച്ച സമിതി തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് യുവതി വീണ്ടും രംഗത്തെത്തിയത്. ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നോക്ക ജാതിക്കാരിയായതാണ് അപമാനത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് അവര്‍ പറഞ്ഞത്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോള്‍. താന്‍ കൊല്ലപ്പെടുമെന്നും തനിക്ക് ചില കേസുകളുമായി ബന്ധമുണ്ടെന്നും സഹോദരിയുടെ വീട്ടില്‍ അഭിഭാഷകരാണെന്ന് പറഞ്ഞ് എത്തിയവര്‍ ഭീഷണിപ്പെടുത്തിയെന്നും തന്റെ പരാതിയും അനില്‍ അംബാനിയുടെ കേസുമായി ബന്ധപ്പെടുത്തിയതെങ്ങനെയെന്ന് അറിയില്ലെന്നും യുവതി പറഞ്ഞു.

Latest News