Sorry, you need to enable JavaScript to visit this website.

വിശുദ്ധ ഹറമില്‍ ഇഅ്തികാഫിന് 7000 പേര്‍; റമദാന്‍ 10 വരെ അപേക്ഷിക്കാം

മക്ക- വിശുദ്ധ റമദാനിലെ അവസാനം ഹറമിൽ ഇഅ്തികാഫ് ഇരിക്കുന്നതിന് ഹറംകാര്യ വകുപ്പ് വെബ്‌സൈറ്റ് വഴി ഇതുവരെ ഏഴായിരത്തിലേറെ അപേക്ഷകൾ ലഭിച്ചു.  മൂവായിരം പേർക്ക് അനുമതി നല്‍കി. ഇവർക്ക് വ്യക്തിപരമായ വസ്തുക്കൾ സൂക്ഷിക്കുന്നതിന് ലഗേജ് ലോക്കറുകളും അനുവദിച്ചിട്ടുണ്ട്. വിശുദ്ധ ഹറമിൽ ഇഅ്തികാഫ് ഇരിക്കുന്നതിന് ആഗ്രഹിക്കുന്നവരിൽ നിന്ന് റമദാൻ പത്തു വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് ഹറംകാര്യ വകുപ്പിലെ ഇഅ്തികാഫ്  വിഭാഗം മേധാവി ഉസാം അൽസ്വഗീർ പറഞ്ഞു. 

Latest News