പീഡനം: വളാഞ്ചേരി കൗണ്‍സിലര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് 

മലപ്പുറം-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവിലിനെതിരെ ലുക്ക് ഔട്ട് നോട്ടിസ്. പോക്‌സോ ചുമത്തിയിരിക്കുന്ന പ്രതി നേരത്തെ വിദേശത്തേക്ക് കടന്നിരുന്നു. ഇയാള്‍ തിരികെയെത്തിയാല്‍ കണ്ടെത്തുന്നതിനായാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് അന്വേഷണ സമര്‍പ്പിച്ചത്. പതിനാറുവയസുകാരിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് സിപിഎം കൗണ്‍സിലര്‍ ഷംസുദ്ദീനെതിരായ പരാതി. വളാഞ്ചേരി നഗരസഭ കൗണ്‍സിലറായ ഷംസുദ്ദീന്‍, പത്താം ക്ലാസ് മുതല്‍ പെണ്‍കുട്ടിയുമായി ഇഷ്ടം സ്ഥാപിച്ച് പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇടപെട്ട് കലക്ടര്‍ക്കും എസ്.പിക്കും മുന്‍പില്‍ വിഷയം എത്തിച്ചതോടെ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

Latest News