ത്രിപുരയിലെ 168 ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി; മേയ് 12ന് റീപോളിങ്

ന്യൂദല്‍ഹി- ഏപ്രില്‍ 11-ന് വോട്ടെടുപ്പ് നടന്ന ത്രിപുര വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിലെ 168 ബുത്തുകളിലെ പോളിങ് തെരഞ്ഞെടുപ്പു കമ്മീഷന്‍ അസാധുവായി പ്രഖ്യാപിച്ചു. മേയ് 12ന് ഈ ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തും. മണ്ഡലത്തില്‍ വ്യാപക ചട്ടലംഘനങ്ങളും അട്ടിമറിയും ആരോപിച്ച് സിപിഎമ്മും കോണ്‍ഗ്രസും കമ്മീഷനു പരാതി നല്‍കിയിരുന്നു. ബിജെപി നടത്തിയ ബൂത്ത് പിടിച്ചെടുക്കലിനെ തുടര്‍ന്നാണ് സിപിഎമ്മും കോണ്‍ഗ്രസും വോട്ടിങ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. മണ്ഡലത്തിലെ പകുതി ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പു നടത്താന്‍ കമ്മീഷന്‍ തയാറാകുന്നില്ലെങ്കിലും സുപ്രീം കോടതിയെ സമീപിക്കാനും ഇരുപാര്‍ട്ടികള്‍ക്കും പദ്ധതിയുണ്ടായിരുന്നു. റീപോളിങിനു മുന്നോടിയായി ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ അധികമായി 15 കമ്പനി അര്‍ധസൈനിക സേനകളെ വിന്യസിച്ചിട്ടുണ്ട്.
 

Latest News