Sorry, you need to enable JavaScript to visit this website.

മോഡിയുടേത് ദുര്യോധനന്റെ അഹങ്കാരം; സംവാദത്തിനു വെല്ലുവിളിച്ച് പ്രിയങ്ക

അംബാല- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി കടന്നക്രമിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗന്ധി അദ്ദേഹത്തിന്റെ അഹങ്കാരം മഹാഭാരതത്തിലെ ദുര്യോധനന്റെ അഹങ്കാരത്തിനു സമാനമാണെന്ന് പറഞ്ഞു. ഹരിയാനയിലെ അംബാലയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഈ രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും അഹങ്കാരത്തിനു മാപ്പു നല്‍കിയിട്ടില്ല. ചരിത്രം സാക്ഷിയാണ്. മഹാഭാരതവും ഈ വസ്തുതക്ക് അടിവരയിടുന്നു. മഹാഭാരത്തിലെ ദുര്യോധനന്‍ ഇതേ അഹങ്കാരമാണ് വെച്ചുപുലര്‍ത്തിയത്.
പിതാവ് രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മരിച്ചതെന്ന മോഡിയുടെ പരാമര്‍ശമാണ് പ്രിയങ്കയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയത്.  തെരഞ്ഞെടുപ്പ് ഒരു കുടുബത്തിന്റെ മാത്രമല്ല, വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോഡിയെ പുറന്തള്ളുന്നതിന് കോടിക്കണക്കിന് കുടുംബങ്ങള്‍ ധരിച്ചുകഴിഞ്ഞുവെന്നും പ്രിയങക് പറഞ്ഞു.
തങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്ന് പ്രധാനമന്തി നരേന്ദ്ര മോഡി വിശദീരിച്ചിട്ടില്ല. ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളായ വികസനം, കര്‍ഷക ദുരിതം തുടങ്ങിയവയില്‍ പരസ്യ സംവാദത്തിന് അവര്‍ മോഡിയെ വെല്ലുവിളിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്താണ് ചെയ്തതെന്നും ഭാവിയില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും മോഡിയോട് ജനങ്ങള്‍ ചോദിക്കണമെന്ന്  പ്രിയങ്ക ആഹ്വാനം ചെയ്തു.

 

 

Latest News