Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സമ്മർ സ്‌പെഷ്യൽ മൂന്നാർ വൺഡേ ടൂർ പാക്കേജ്

മൂന്നാറിന്റെ സുന്ദര കാഴ്ചകൾ ആസ്വദിക്കാനായി എറണാകുളം ഡി.ടി.പി.സിയും കേരളാ സിറ്റി ടൂറും സംയുക്തമായി അവതരിപ്പിക്കുന്ന സമ്മർ സ്പെഷ്യൽ മൂന്നാർ വൺഡേ പാക്കേജിന് അവസരമൊരുക്കുന്നു. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലമേടുകളും മഞ്ഞുപുതച്ച വഴികളിലൂടെയും ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ അനുഭൂതി പകർന്നുകൊണ്ട് നീങ്ങുന്ന ഈ യാത്രയിൽ വാളറ, ചിയാപാറ  വാട്ടർഫാൾസ്,  ഫോട്ടോപോയന്റ്സ്, രാജമലയിലുള്ള ഇരവികുളം നാഷണൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നു.
സമ്മർ സ്പെഷൽ മൂന്നാർ - രാജമല ഇരവികുളം പാക്കേജിനു ഭക്ഷണവും മറ്റു ചെലവുകളും സഹിതം ഒരാൾക്ക് 1299  രൂപയും നികുതിയുമാണ് ചാർജ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ഫോൺ നമ്പറുകളിലൂടെ  ലഭ്യമാണ്.
മറ്റു പാക്കേജുകളിൽ പ്രധാനപ്പെട്ടവ:  ഭൂതത്താൻകെട്ട് - തട്ടേക്കാട് ബോട്ടിംഗ് അടക്കം, ആലപ്പുഴ, അതിരപ്പിള്ളി - മലക്കപ്പാറ - അപ്പർ ഷോളയാർ ഡാം, പിൽഗ്രിമേജ് പാക്കേജസ്, മറ്റു 2  ഡേ പാക്കേജുകൾ.
ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവർക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയന്റ് തെരഞ്ഞെടുക്കാനുള്ള സൗകര്യവും മറ്റെല്ലാ പാക്കേജുകളിതു പോലെ ഇതിലും ലഭ്യമാണ്.ഇതു കൂടാതെ ഗ്രുപ്പുകൾക്കും ഫാമിലിക്കുമായി വൈവിധ്യമാർന്ന മറ്റു  പാക്കേജുകളും യാത്രികരുടെ ആവശ്യപ്രകാരം ലഭ്യമാക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി കേരള സിറ്റി ടൂർ വെബ്സൈറ്റിലോ എറണാകുളം ഡി.ടി.പി.സി ഓഫീസിലോ ബന്ധപ്പെടുക.

Latest News