Sorry, you need to enable JavaScript to visit this website.

കാര്‍ത്തി ചിദംബരത്തിന് വിദേശത്തേക്ക് പോകാം 

ന്യൂദല്‍ഹി- ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം നേരിടുന്ന കാര്‍ത്തി ചിദംബരത്തിന് വിദേശത്തേക്ക് പോകാന്‍ അനുമതി. പത്ത് കോടി രൂപയാണ് ഇതിനായി സുപ്രീം കോടതിയില്‍ കെട്ടിവച്ചത്. അമേരിക്ക, സ്‌പെയിന്‍, ജര്‍മ്മനി എന്നിവിടങ്ങളിലേക്കാണ് കാര്‍ത്തി ചിദംബരത്തിന്റെ യാത്ര.
വിദേശ യാത്ര കഴിഞ്ഞ് താന്‍ തിരിച്ചെത്തുമെന്നും അന്വേഷണവുമായി സഹകരിക്കുന്നുവെന്നും ഇതോടൊപ്പം എഴുതി നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കാര്‍ത്തിക്ക് വിദേശത്തേക്ക് പോകാന്‍ അനുമതി നല്‍കിയത്.
പിതാവ് പി.ചിദംബരം കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയ എന്ന സ്ഥാപനത്തിന് വിദേശത്ത് നിന്നും 305 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ടുള്ളതാണ് കാര്‍ത്തി ചിദംബരത്തിന് എതിരായ കേസ്.

Latest News