ഹാരി- മേഘന്‍ രാജദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് 

ലണ്ടന്‍- ഹാരി- മേഘന്‍ രാജദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. 
ലണ്ടനിലെ പോര്‍ട്ട്‌ലാന്റ് ആശുപത്രിയില്‍ വെച്ചാണ് പ്രസവം. 
ഏഴാമത്തെ കിരീടാവകാശിയായിരിക്കും ഹാരിയുടെ കുഞ്ഞ് രാജകുമാരന്‍. കുഞ്ഞു രാജകുമാരന്റെ ജനനത്തില്‍ എലിസബത്ത് രാജ്ഞിയും കൊട്ടാരത്തിലെ മറ്റ് എല്ലാവരും ഏറെ സന്തോഷത്തിലാണെന്ന് ബക്കിങ്ഹാം പാലസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മേഘന്റെ അമ്മ ഡോറിയ മേഘന്റെ ഒപ്പമുണ്ട്. മേഘന്റെ പിതാവ് മെക്‌സിക്കോയില്‍ മകള്‍ക്ക് രാജകുമാരന്‍ പിറന്നതിന്റെ സനന്തോഷം മാധ്യമങ്ങളുമായി പങ്കുവച്ചു. 
കുഞ്ഞിന്റെ പേര് കണ്ടുപിടിച്ചിട്ടില്ലന്നും രാജകുമാരനുമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താനും മേഘനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാമെന്നും ഹാരി അറിയിച്ചു. 
2018 മേയ് 19 നായിരുന്നു ഹാരിയുടെയും മേഘന്റെയും വിവാഹം.
രാജകുമാരന്‍ പിറന്ന വാര്‍ത്തയറിഞ്ഞ് രാജകുടുംബാംഗങ്ങളുടെ ആരാധകള്‍ സന്തോഷം പങ്കുവച്ചുകൊണ്ട് കൊട്ടാരത്തിന പുറത്ത് എത്തി. ലണ്ടനില്‍ പലയിടങ്ങളിലും ജനങ്ങള്‍ ആഘോഷത്തിലാണ്. പ്രധാനമന്ത്രി തെരേസാമേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ദമ്പതികളെ അഭിനന്ദിച്ചു. 
കുഞ്ഞിന്റെ പേരിനെക്കുറിച്ചുള്ള പന്തയമാണ് ഇപ്പോള്‍ യു.കെ.യില്‍. അലക്‌സാണ്ടര്‍ എന്നപേരിനാണ് പന്തയക്കാര്‍ കൂടുതല്‍. 

Latest News