യംഗൂണ്‍- മ്യാന്മറില്‍ റോഹിംഗ്യകള്‍ക്കുനേരെ നടന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജയിലിലടച്ച റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയിലെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മോചനം. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന കുറ്റത്തിന് 500 ദിവസങ്ങളിലേറെ ജയിലില്‍ കിടന്ന വാ ലോണ്‍ (33), ക്യാ സോ ഓ (29) എന്നിവരെയാണ് വിട്ടയച്ചത്.
കഴിഞ്ഞ മാസം മ്യാന്മര്‍ പ്രസിഡന്റ് വിന്‍ മിന്റ് ആയിരക്കണക്കിനു തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മരുടേയും മോചനത്തിന് വഴി തെളിഞ്ഞത്. ഒരു തരത്തിലുള്ള കുറ്റവും ചെയ്തിട്ടില്ലെന്നും ഇവരെ വിട്ടയക്കണമെന്നും റോയിട്ടേഴ്‌സും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നുവെങ്കിലും മ്യാന്‍മര്‍ അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല.
2017 ഡിസംബറില്‍ അറസ്റ്റിലാകുമ്പോള്‍ ഇരുവരും റാഖൈന്‍ സംസ്ഥാനത്ത് 10 റോഹിംഗ്യന്‍ മുസ്്‌ലിംകളെ സൈന്യം കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു.