Sorry, you need to enable JavaScript to visit this website.

600 വിദേശ പൗരന്‍മാരെ ശ്രീലങ്ക നാടുകടത്തി 

കൊളംബോ- ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ പൗരന്‍മാര്‍ക്കെതിരെ കടുത്ത നടപടിയുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. 200 പുരോഹിത•ാരുള്‍പ്പെടെ 600 വിദേശ പൗര•ാരെ ശ്രീലങ്ക നാടുകടത്തി. ആക്രമണത്തിനു പിന്നില്‍ രാജ്യത്തെ തന്നെ സംഘടനകളാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി.
അതേസമയം, നിയമപരമായി എത്തിയവരാണെങ്കിലും വിസാകാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്നതായി സുരക്ഷാപരിശോധനയില്‍ കണ്ടതിനാലാണ് നടപടിയെന്ന് ശ്രീലങ്കന്‍ ആഭ്യന്തരമന്ത്രി വജിര അബേവര്‍ധനെ പറഞ്ഞു.
'രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ വിസാ സംവിധാനം പുനഃപരിശോധിക്കുകയും മത അദ്ധ്യാപകര്‍ക്കുള്ള വിസാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി വിദേശത്തുനിന്നുള്ള മതാദ്ധ്യാപകരെ നിയമിക്കുന്ന മതസ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. അവരുമായി ഞങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ല. എന്നാല്‍, അടുത്തകാലത്തായി തുടങ്ങിയ ഏതാനും സ്ഥാപനങ്ങളുണ്ട്. അവരിലേക്കാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും' അദ്ദേഹം വ്യക്തമാക്കി.ഏതൊക്കെ രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് പുറത്താക്കിയതെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല. വിസാകാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയില്‍ തുടര്‍ന്നുവെന്ന് കണ്ടെത്തിയവരില്‍ക്കൂടുതലും ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണെന്ന് ശ്രീലങ്കന്‍ പൊലീസ് പറഞ്ഞുഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 253 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളടക്കമുള്ളവരാണ് ചാവേറായി എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തിരുന്നു.

Latest News