ന്യൂദല്‍ഹി- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂളിലെ ഭാവന എന്‍. ശിവദാസ് 500 ല്‍ 499 മാര്‍ക്ക് നേടി 12 പേര്‍ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. പന്ത്രണ്ടാം ക്ലാസിലെന്ന പോലെ പത്തിലും മേഖല തിരിച്ചുള്ള വിജയക്കണക്കില്‍ തിരുവനന്തപുരമാണ് ഒന്നാമത് (99.85%). രാജ്യത്തെ മൊത്തം വിജയശതമാനം 91.1 ആണ്.
പീഡിയാട്രീഷ്യനായ നവീന്‍ ശിവദാസിന്റേയും വീട്ടമ്മയായ ദീപ്തിയുടേയും ഏക മകളാണ് ഭാവന. അച്ഛന്‍ ഡോക്ടറാണെങ്കിലും എഞ്ചിനീയറാകണമെന്നാണ് ഭാവനയുടെ ആഗ്രഹം.
18 ലക്ഷം വിദ്യാര്‍ഥികളാണ് സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ ഇത് 16 ലക്ഷമായിരുന്നു. സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷകള്‍ ഇത്തവണ മാര്‍ച്ച് 29നാണ് അവസാനിച്ചത്.
പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ 91.1 ശതമാനം പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. 99.85 വിജയശതമാനത്തോടെ തിരുവനന്തപുരം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 90.14 ശതമാനം ആണ്‍കുട്ടികളും 92.45 ശതമാനം പെണ്‍കുട്ടികളും 94.74 ശതമാനം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയിച്ചു
കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണത്തെ സിബിഎസ്ഇ പരീക്ഷകള്‍ അവസാനിപ്പിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചകളും വിവാദങ്ങളും ഒഴിഞ്ഞുനിന്നു. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് കണക്ക് ചോദ്യപേപ്പറും പ്ലസ് ടൂവിലെ ഇക്കണോമിക്‌സ് ചോദ്യപേപ്പറും ചോര്‍ന്നിരുന്നു.
ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയ 97 വിദ്യാര്‍ഥികളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഒമ്പത് പേര്‍.
1) ഭാവന എന്‍. ശിവദാസ്(കൊപ്പം ലയണ്‍സ് സ്‌കൂള്‍)499
2)അഥീന എല്‍സാ റോയ്(സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ മാരിക്കുന്ന്, കോഴിക്കോട്)498
3) എ.എന്‍. സല്‍മ(ലെമര്‍ പബ്ലിക് സ്‌കൂള്‍ തൃപ്രയാര്‍, നാട്ടിക തൃശൂര്‍)498
4) ശ്രീനിക്‌സ സേവ്യര്‍ (വിമല്‍ ജ്യോതി സെന്‍ട്രല്‍ സ്‌കൂള്‍, മുപ്ലിയം തൃശൂര്‍)498
5) എലിസബത്ത് ജേക്കബ് (മാര്‍ ബസേലിയോസ് പബ്ലിക് സ്‌കൂള്‍, മാങ്ങാനം കോട്ടയം)498
6) എ. ഗൗരി നായര്‍ (ആര്യ സെന്‍ട്രല്‍ സ്‌കൂള്‍ പട്ടം തിരുവനന്തപുരം)497
7) ഈഷ എ. പൈ(ഭവന്‍സ് വിദ്യാമന്ദിര്‍ ഗിരിനഗര്‍ കൊച്ചി)497
8) അതുല്‍ വിജയ് (സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം അങ്ങാടിപ്പുറം മലപ്പുറം)497
9) ഗാഥാ സുരേഷ്(വിജയഗിരി പബ്ലിക് സ്‌കൂള്‍ ചാലക്കുടി, തൃശൂര്‍).