കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

കൊല്ലം- കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചിതറ സ്വദേശിനി ശ്രീലക്ഷ്മിയെയാണ് (19) കൊല്ലം പോളയത്തോടുള്ള എസ്.എൻ.ഡി സദനം എയർഹോസ്റ്റസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചത്.പുലർച്ചെ മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ശ്രീലക്ഷ്മിയെ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
 

Latest News