Sorry, you need to enable JavaScript to visit this website.

പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്ത്

തിരുവനന്തപുരം- കേരളത്തിലെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു.  98.11 ശതമാനമാണ് വിജയം.  കഴിഞ്ഞ വർഷത്തെക്കാൾ 0.27 ശതമാനം കൂടുതലാണിത്.  ഇത് റെക്കോർഡാണ്. ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ല പത്തനംതിട്ട. വിദ്യാഭ്യാസജില്ല കുട്ടനാടും. ഏറ്റവും കൂടുതൽ എ.പ്ലസുള്ളത് മലപ്പുറം ജില്ലയിലാണ്. 

www.results.kite.kerala.gov.in എന്ന വെബ്‌സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈൽ ആപ്പ് വഴിയും പരീക്ഷാഫലമറിയാം.

നാലരലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളും. ഇതിൽ സർക്കാർ സ്‌കൂളുകളിൽ 1,42,033, എയ്ഡഡ് സ്‌കൂളുകളിൽ 2,62,125, അൺ എയ്ഡഡ് സ്‌കൂളുകളിൽ 30,984 വിദ്യാർഥികളാണുള്ളത്. നാളെ മുതൽ പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാം. ഇത്തവണ ഒരു കുട്ടിയുടെ പോലും പരീക്ഷാഫലം തടഞ്ഞുവെച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

Latest News