പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

കാസര്‍കോട്- പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിനു നേരെയാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ സ്റ്റീല്‍ ബോംബെറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.പി.എം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

 

 

Latest News