ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പരിക്ക്; യു.പിയില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി

കൊല്‍ക്കത്ത- ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലെ ബാരക്പൂര്‍ മണ്ഡലത്തില്‍ സംഘര്‍ഷം. ബി.ജെ.പി സ്ഥാനര്‍ഥി അര്‍ജുന്‍ സിംഗിന് പരിക്കേറ്റു. സ്ഥാനാര്‍ഥി സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. പുറമെനിന്ന് ടി.എം.സി ഗുണ്ടകളെത്തിയാണ് തന്നെ മര്‍ദിച്ചതെന്ന് അര്‍ജുന്‍ സിംഗ് പറഞ്ഞു.
ബംഗാളിലെ ഹൗറ ജില്ലയിലും ഉത്തര്‍ പ്രദേശിലെ ഗോണ്ടയിലും ലഖ്‌നൗവിലും പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ കേടായി.

 

Latest News