Sorry, you need to enable JavaScript to visit this website.
Saturday , March   06, 2021
Saturday , March   06, 2021

ഐ.പി.എസ് ഉദ്യോഗസ്ഥയുടെ  മാല കവരാന്‍ ശ്രമം: സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

തിരുവനന്തപുരം-തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതിയെക്കുറിച്ചറിയാവുന്നവര്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് വിവരം കൈമാറണണെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെയാണ് പ്രഭാതസവാരിക്കിറങ്ങിയ വനിതാ ഐപിഎസ് ട്രെയ്‌നിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം നടന്നത്. ബൈക്കിലെത്തിയ മോഷ്ടാവ് തിരുവല്ലത്ത് വെച്ച് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Latest News