Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി പിണറായി യൂറോപ്പിലേക്ക് 

തിരുവനന്തപുരം- പതിമൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക്. ജനീവയില്‍ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും. മെയ് 13ന് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികനായാണ് പിണറായി വിജയന്‍ പങ്കെടുക്കുന്നത്. കിഫ്ബി മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിലും പിണറായി വിജയനാണ് മുഖ്യാതിത്ഥി. നെതര്‍ലന്റ്‌സിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. 9ന് നടക്കുന്ന ഐടി സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. പ്രകൃതി ക്ഷോഭത്തെ നേരിടാന്‍ നെതര്‍ലന്‍ഡ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികള്‍ കാണാനും മലയാളികളുമായി സംവദിക്കാനും സമയം കണ്ടെത്തുന്നുണ്ട്. കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടികളിലേക്ക് യൂറോപ്യന്‍ മലയാളികളെ ആകര്‍ഷിക്കാനും പദ്ധതി ഉണ്ട്.മെയ് 8ന് യാത്ര തിരിക്കുന്ന മുഖ്യമന്ത്രി 13 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം വോട്ടെണ്ണലിന് മുന്‍പായി മെയ് 20ന് തിരിച്ചെത്തും.

Latest News