Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹറമുകളിലെ തറാവീഹ് നമസ്‌കാരം: പരിഭാഷാ സൗകര്യം സജ്ജമായി

മക്ക- മസ്ജിദുൽ ഹറാമിലെയും മസ്ജിദുന്നബവിയിലെയും തറാവീഹ്, ഖിയാമുല്ലൈൽ നമസ്‌കാരങ്ങൾ തത്സമയം പരിഭാഷപ്പെടുത്തുന്ന സാങ്കേതിക സൗകര്യങ്ങൾ പൂർണതോതിൽ സജ്ജമായി. കഴിഞ്ഞദിവസം, പരിഭാഷ സേവനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇസ്‌ലാമിക, കാൾ ആന്റ് ഗൈഡൻസ് മന്ത്രാലയത്തിലെ വാർത്താവിനിമയ വിഭാഗം മേധാവി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽഅത്വല്ലായാണ് ഇക്കാര്യം വ്യക്തമാക്കിത്. നമസ്‌കാരങ്ങൾ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ തർജുമ ചെയ്യുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളാണ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പൂർത്തിയായിരിക്കുന്നത്. 


പുണ്യമാസം മുഴുവൻ പ്രബോധന പ്രവർത്തനങ്ങൾക്കായി മന്ത്രാലയം നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് അറബ് വംശജരല്ലാത്ത വിശ്വാസികൾക്കായി ഈ സേവനം ഏർപ്പെടുത്തുന്നത്. മസ്ജിദുൽ ഹറാമിലെ നമസ്‌കാരങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ഖുർആൻ അൽകരീം ചാനലിലും മസ്ജിദുന്നബവിയിലെ നമസ്‌കാരങ്ങളുടെ ടെക്സ്റ്റ് പരിഭാഷ സുന്നത്ത് അൽനബവിയ്യ ചാനലിലുമാണ് ലഭ്യമാകുക. ഒരേ സമയം, ഇരു ഹറമുകളിലെ ഇമാമുമാരുടെ പാരായണം ആസ്വദിക്കുന്നതിനാണ് ഈ രീതിയിൽ സംവിധാനിച്ചിരിക്കുന്നതെന്നും അബ്ദുറഹ്മാൻ അൽഅത്വല്ലാഹ് പറഞ്ഞു. 

മദീന കിംഗ് ഫഹദ് ഖുർആൻ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കോംപ്ലക്‌സ് അംഗീകരിച്ച പരിഭാഷയാണ് പദ്ധതിക്ക് അവലംബിച്ചിരിക്കുന്നത്. ഇസ്‌ലാം വിഭാവന ചെയ്യുന്ന സമാധാനം, സഹിഷ്ണുത, നീതിബോധം, കാരുണ്യം, ഉത്കൃഷ്ഠ സ്വഭാവ ഗുണങ്ങൾ തുടങ്ങിയ മൂല്യങ്ങൾ അറബി ഭാഷ അറിയാത്ത വിശ്വാസികൾക്കും അല്ലാത്തവർക്കും പകർന്നുനൽകുന്നതിനാണ് മതകാര്യ മന്ത്രാലയം ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മീഡിയാ മന്ത്രാലയവുമായി സഹകരിച്ച് പതിനാറ് വർഷം മുമ്പാണ് ഇരു ഹറമുകളിലെ ഖുർആൻ പാരായണങ്ങളുടെ പരിഭാഷ പദ്ധതി ഇസ്‌ലാമിക മന്ത്രാലയം ആരംഭിച്ചത്. 

Latest News