നോയിഡയില്‍ ലഹരി പാര്‍ട്ടി; 31 സ്ത്രീകളടക്കം 192 പേര്‍ അറസ്റ്റില്‍

നോയിഡ- ഫാം ഹൗസില്‍ സംഘടിപ്പിച്ച ലഹരിപാര്‍ട്ടിയില്‍ റെയ്ഡ് നടത്തിയ പോലീസ് 161 പുരുഷന്മാരേയും 31 സ്ത്രീകളേയും അറസ്റ്റ് ചെയ്തു. നോയിഡ സെക്ടര്‍ 135 ലെ ഫാം ഹൗസില്‍ രഹസ്യമായി സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ലഹരി മരുന്നുകളും മദ്യവും വിതരണം ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  ലഭിച്ച രഹസ്യവിവരം റെയ്ഡ് നടത്തിയതോടെ തെളിഞ്ഞുവെന്ന് ഗൗതം ബുദ്ധ് നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു. ദല്‍ഹിയില്‍നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. ഹരിയാനയില്‍നിന്നും ഏതാനും പേര്‍ എത്തിയെന്ന് പോലീസ് പറഞ്ഞു.
പാര്‍ട്ടി ഒരുക്കിയ അഞ്ച് പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. 31 ഹുക്കകളും 112 ബിയര്‍ കുപ്പികളും, 30 മദ്യക്കുപ്പികളും കണ്ടെടുത്തു. ഇവ വില്‍പനക്ക് വെച്ചതായിരുന്നു.  ദല്‍ഹിക്കാരായ അമിത് ത്യാഗി, പങ്കജ് ശര്‍മ, അദ്‌നാന്‍ അഹ്്മദ്, ബലേശ് കൊഹ് ലി , ഗാസിയാബാദ് സ്വദേശി കപില്‍ സിങ് ഭാട്ടി എന്നിവരാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്.

 

Latest News