തീപ്പിടിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ വിമാനം ഇടിച്ചിറക്കി

മോസ്‌കോ- പറക്കുന്നതിനിടെ തീപ്പിടിച്ച റഷ്യന്‍ യാത്രാ വിമാനം അടിയന്തരമായി ഇറക്കി. മോസ്‌കോയിലെ ഷെറമെറ്റിയോവ് വിമാനത്താവളത്തിലാണ് വിമാനം ഇടിച്ചിറക്കിയത്. വിമാനത്തിന്റെ വാല്‍ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ റഷ്യന്‍  ഔദ്യോഗിക ടെലിവിഷന്‍ കാണിച്ചു. വിമാനത്തിലുണ്ടായിരുന്ന 78 യാത്രക്കാരെ ഉടന്‍ പുറത്തിറക്കിയെന്നും അഞ്ച് പേര്‍ക്ക് മാത്രമേ പരിക്കുള്ളൂവെന്നും പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News